Sunday, July 20, 2008

Ayya Swamikal

"വിക്റ്റര്‍സ്‌" എന്ന മലയാള വിദ്യാഭ്യാസ ചാനലില്‍ ൨൦൦൮ ജൂലൈ പതിനേഴിനു ചട്ടമ്പി സ്വാമികളെക്കുറിച്ചു ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവതരിപ്പിച്ച പരിപാടി കാണാനിടയായി. ഹഠയോഗി (മാത്രം) ആയിരുന്ന തൈക്കാട്‌ അയ്യാവില്‍ നിന്നും കുഞ്ഞന്‍ ചട്ടമ്പി ഹഠ യോഗം (മാത്രം) പഠിച്ചു എന്ന നിലയില്‍ ഡോക്റ്റര്‍ പ്രസ്താവിച്ചു കേട്ടു.വസ്തുതകള്‍ക്കു നിരക്കാത്തതാണത്‌.ശ്രീനാരായണഗുരുവായി മാറിയ നാണുവിന്റെ ഗുരുവായിരുന്നു കുഞ്ഞന്‍ എന്നു സ്ഥാപിക്കാന്‍ " ശിശു നാമ ഗുരോ..." എന്ന നവമഞ്ജരിയിലെ ശ്ളോകം സവിസ്തരം പുതുശ്ശേരി വിശദീകരിച്ച്‌ അര്‍ഥം പറയുന്നു. ചട്ടമ്പിയും നാണുവും തമ്മില്‍ ആദ്യം കണ്ടു മുട്ടിയത്‌ ൧൮൮൩- ല്‌ അണിയൂര്‌ ക്ഷേത്ര നടയില്‍ വച്ചായിരുന്നു എന്നും പുതുശ്ശേരി പറയുന്നു. ൨൦൦൩ മെയ്‌ ൨ ലെ മനോരമ ദിനപ്പത്രത്തില്‍ എഴുതിയ "നവോത്ഥാനതിന്റെ സൂര്യതേജസ്സ്‌" എന്ന ലേഖനത്തിലും പുതുശ്ശേരി ഈ "പൊളിവചനം" എഴുതി. "ശ്രീനാരായണ ഗുരുവിന്റെ ഗുരു" എന്ന പേരില്‍ ൧൯൭൪ ല്‌ നിലവാരം കുറഞ്ഞ ഒരു പുസ്തകം ഇറക്കിയ എന്റെ പ്രിയ സ്നേഹിതന്‍, മുന്‍ ആര്‍ക്കിയോളജി വിഭാഗം തലവന്‍, അന്തരിച്ച മലയിങ്കീഴ്‌ മഹേശ്വരന്‍ നായരെ കണ്ണടച്ചു വിശ്വസ്സിച്ചതാണ്‌ ഡോ. പുതുശ്ശേരിക്കു പറ്റിയ മണ്ടത്തരം.

No comments: