Saturday, September 27, 2008

Wednesday, September 17, 2008


കേരളത്തില്‍ ജാതിസമ്പ്രദായത്തിനെതിരായി ആദ്യം കയ്യോങ്ങിയ സവര്‍ണ്ണ ഹിന്ദു ചട്ടമ്പി സ്വാമികള്‍ ആയിരുന്നു എന്ന്‌ എം.കെ കുമാരന്‍ അഭിപ്രായപ്പെടുന്നു.
പൂര്‍ണ്ണമായും ശരിയാണ്‌.

കലാകൗമുദി 1721 ലക്കംത്തില്‍
വെളുത്തേരിയും പെരുന്നെല്ലിയും എന്ന
ലേഖനത്തില്‍ സി.പി.നായര്‍ സര്‍ട്ടിഫൈ
ചെയ്യുന്നു (പുറം 29).സി.പി.നായരുടെ
വായനാമണ്ഡലം വിസ്ത്രുതമല്ല എന്നു
ചൂണ്ടിക്കാണിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.
കാലടി പരമേശ്വരന്‍ പിള്ള 1960 -ല്‌
പ്രസിദ്ധീകരിച്ച ശിവരാജ യോഗി തൈക്കാട്‌
അയ്യാ സ്വാമികള്‍ എന്ന കൃതി ശ്രി.നായര്‍
വായിച്ചിട്ടില്ല. അയിത്തോച്ചാരണം എന്ന
അതിലെ അദ്ധായം എന്റെ ബ്ലോഗില്‍ വായിക്കാം.
130 കൊല്ലം മുന്‍പ്‌, പുലയനയ്യപ്പന്‍ ചെറായില്‍
മിശ്രഭോജനം നടത്തുന്നതിനും 40 വര്‍ഷം
മുന്‍പ്‌ തൈക്കാട്‌ തൈപ്പൂയ സദ്യക്ക്‌ ബ്രഹ്മണരോടും
തന്നോടും ഒപ്പം അയ്യങ്കാളിയെ ഇരുത്തി ,സവര്‍ണ്ണ-അവര്‍ണ്ണ
പന്തിഭോജനനം തുടങ്ങിവച്ച സവര്‍ണ്ണഗുരുവിന്റെ വിവരം അതിലുണ്ട്‌.
ചട്ടമ്പിസ്വാമികള്‍, നാരായണ ഗുരു,അയ്യാ വൈകുണ്ഠന്‍, സ്വാതി തിരുനാല്‍, മഗ്രിഗര്‍ സായിപ്പ്‌, ഫാദര്‍ പേട്ട ഫെര്‍ണാണ്ഡസ്‌, മാക്കടി ലബ്ബ, കല്‍പ്പടക്കണിയാര്‍, കൊല്ലത്തമ്മ,പെരുനെല്ലി, വെളുത്തേരി എന്നു തുടങ്ങി
51 ശിഷ്യര്‍, എല്ലാ ജാതികളിലും മൂന്നു മതങ്ങളിലും,
പെട്ടവര്‍ ഉണ്ടായിരുന്ന ശിവരാജയോഗി തൈക്കാട്‌ അയ്യാ വിനെ
തമസ്കരിക്കുന്നതു ശരിയല്ല. ശിഷ്യന്‍ ചട്ടമ്പിസ്വാമികളെ
ഉയര്‍ത്താന്‍ അയ്യഗുരുവിനെ ഒളിപ്പിക്കേണ്ട കാര്യമില്ല.