Sunday, July 20, 2008

Ayya Swamikal

"വിക്റ്റര്‍സ്‌" എന്ന മലയാള വിദ്യാഭ്യാസ ചാനലില്‍ ൨൦൦൮ ജൂലൈ പതിനേഴിനു ചട്ടമ്പി സ്വാമികളെക്കുറിച്ചു ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവതരിപ്പിച്ച പരിപാടി കാണാനിടയായി. ഹഠയോഗി (മാത്രം) ആയിരുന്ന തൈക്കാട്‌ അയ്യാവില്‍ നിന്നും കുഞ്ഞന്‍ ചട്ടമ്പി ഹഠ യോഗം (മാത്രം) പഠിച്ചു എന്ന നിലയില്‍ ഡോക്റ്റര്‍ പ്രസ്താവിച്ചു കേട്ടു.വസ്തുതകള്‍ക്കു നിരക്കാത്തതാണത്‌.ശ്രീനാരായണഗുരുവായി മാറിയ നാണുവിന്റെ ഗുരുവായിരുന്നു കുഞ്ഞന്‍ എന്നു സ്ഥാപിക്കാന്‍ " ശിശു നാമ ഗുരോ..." എന്ന നവമഞ്ജരിയിലെ ശ്ളോകം സവിസ്തരം പുതുശ്ശേരി വിശദീകരിച്ച്‌ അര്‍ഥം പറയുന്നു. ചട്ടമ്പിയും നാണുവും തമ്മില്‍ ആദ്യം കണ്ടു മുട്ടിയത്‌ ൧൮൮൩- ല്‌ അണിയൂര്‌ ക്ഷേത്ര നടയില്‍ വച്ചായിരുന്നു എന്നും പുതുശ്ശേരി പറയുന്നു. ൨൦൦൩ മെയ്‌ ൨ ലെ മനോരമ ദിനപ്പത്രത്തില്‍ എഴുതിയ "നവോത്ഥാനതിന്റെ സൂര്യതേജസ്സ്‌" എന്ന ലേഖനത്തിലും പുതുശ്ശേരി ഈ "പൊളിവചനം" എഴുതി. "ശ്രീനാരായണ ഗുരുവിന്റെ ഗുരു" എന്ന പേരില്‍ ൧൯൭൪ ല്‌ നിലവാരം കുറഞ്ഞ ഒരു പുസ്തകം ഇറക്കിയ എന്റെ പ്രിയ സ്നേഹിതന്‍, മുന്‍ ആര്‍ക്കിയോളജി വിഭാഗം തലവന്‍, അന്തരിച്ച മലയിങ്കീഴ്‌ മഹേശ്വരന്‍ നായരെ കണ്ണടച്ചു വിശ്വസ്സിച്ചതാണ്‌ ഡോ. പുതുശ്ശേരിക്കു പറ്റിയ മണ്ടത്തരം.

Ayya Swamikal

അയ്യാ ഗുരു യാതൊരു വിധ പബ്ളിസിറ്റിയും ആഗ്രഹിച്ചിരുന്നില്ല, അനുവദിച്ചിരുന്നില്ല. പിറന്നാളിനു തന്നെക്കുറിച്ചു ശ്ളൊകമെഴിത്യ ശിഷ്യന്‍ ചട്ടമ്പിയെ തടയുകയും, അതെഴുതിയ കടലാസ്‌ വാങ്ങി കീറിക്കളയുകയും, തന്റെ പിതാവ്‌ അയ്യാ, ചെയ്ത കാര്യം അയ്യാവിന്റെ ജീവചരിത്രത്തില്‍ മകന്‍ ലോകനാഥ പിള്ള(൧൯൭൭ പതിപ്പ്‌ പേജ്‌ ൭൮ ) വിവരിക്കുന്നു. അയ്യാവിന്റെ ജീവചരിത്രം മകന്‍ ലോകനാഥ പിള്ള എഴുതിവച്ചതും അദ്ദേഹം സ്വജീവിത കാലത്തു പ്രസിദ്ധീകരിക്കയുണ്ടായില്ല.
ലോകനാഥ പിള്ളയുടെ സമാധിക്കു ശേഷം കാലടി പരമേശ്വരന്‍ പിള്ള അത്‌ പ്രസിദ്ധീകരിച്ചതു ൧൯൬൦ ല്‌ മാത്രം. അയ്യാ സമാധി ആകട്ടെ ൧൯൦൯ ല്‌. നീണ്ട ൫൧ വര്‍ഷക്കാലം അയ്യാവിനെക്കുറിച്ചു രേഖകളൊന്നും അച്ചടിക്കപ്പെട്ടില്ല. അതിനാല്‍ കേരള ചരിത്രപുസ്തകങ്ങളില്‍ അയ്യാവു തമസ്കരിക്കപ്പെട്ടുപോയി. "തിരുവനന്തപുരത്തു മാത്രം അറിയപ്പെട്ടിരുന്ന ആള്‍" എന്നു ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പേട്ട പരമേശ്വരന്‍ അയ്യാവിനെ കൊച്ചാക്കന്‍ കരണം അതാണ്‌. മലയിങ്കീഴ്‌ മഹേശ്വരന്‍ നായര്‍ (" നാരായണഗുരുവിന്റെ ഗുരു"൧൯൭൪ പേജ്‌ ൫൬)ഈ വസ്തുത കാണാതെ പോയി.കഷ്ടം.

Ayya Guru

അയ്യാ ഗുരു യാതൊരു വിധ പബ്ളിസിറ്റിയും ആഗ്രഹിച്ചിരുന്നില്ല, അനുവദിച്ചിരുന്നില്ല.
പിറന്നാളിനു തന്നെക്കുറിച്ചു ശ്ളൊകമെഴിത്യ ശിഷ്യന്‍ ചട്ടമ്പിയെ തടയുകയും, അതെഴുതിയ കടലാസ്‌ വാങ്ങി കീറിക്കളയുകയും, തന്റെ പിതാവ്‌ അയ്യാ, ചെയ്ത കാര്യം അയ്യാവിന്റെ ജീവചരിത്രത്തില്‍ മകന്‍ ലോകനാഥ പിള്ള(൧൯൭൭ പതിപ്പ്‌ പേജ്‌ ൭൮ ) വിവരിക്കുന്നു. അയ്യാവിന്റെ ജീവചരിത്രം മകന്‍ ലോകനാഥ പിള്ള എഴുതിവച്ചതും അദ്ദേഹം സ്വജീവിത കാലത്തു പ്രസിദ്ധീകരിക്കയുണ്ടായില്ല.
ലോകനാഥ പിള്ളയുടെ സമാധിക്കു ശേഷം കാലടി പരമേശ്വരന്‍ പിള്ള അത്‌ പ്രസിദ്ധീകരിച്ചതു ൧൯൬൦ ല്‌ മാത്രം. അയ്യാ സമാധി ആകട്ടെ ൧൯൦൯ ല്‌. നീണ്ട ൫൧ വര്‍ഷക്കാലം അയ്യാവിനെക്കുറിച്ചു രേഖകളൊന്നും അച്ചടിക്കപ്പെട്ടില്ല. അതിനാല്‍ കേരള ചരിത്രപുസ്തകങ്ങളില്‍ അയ്യാവു തമസ്കരിക്കപ്പെട്ടുപോയി.
"തിരുവനന്തപുരത്തു മാത്രം അറിയപ്പെട്ടിരുന്ന ആള്‍" എന്നു ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പേട്ട പരമേശ്വരന്‍ അയ്യാവിനെ കൊച്ചാക്കന്‍ കരണം അതാണ്‌. മലയിങ്കീഴ്‌ മഹേശ്വരന്‍ നായര്‍ (" നാരായണഗുരുവിന്റെ ഗുരു"൧൯൭൪ പേജ്‌ ൫൬)ഈ വസ്തുത കാണാതെ പോയി.കഷ്ടം.

തൈക്കാടു അയ്യാ സ്വാമികള്‍(൧൮൧൪-൧൯൦൯)

തൈക്കാടു അയ്യാ സ്വാമികള്‍(൧൮൧൪-൧൯൦൯)
അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയ നവോത്ഥാന നായകരില്‍ രാജറാം മോഹന്‍ റോയി(൧൭൪൪-൧൮൩൨,) ദയാനന്ദ സരസ്വതി(൧൮൨൪-൧൮൮൩), ശ്രീരാമ പരമഹംസര്‍ (൧൮൩൨-൧൮൮൬), രാമലിംഗര്‍ (൧൮൨൩-൧൮൮൩) എന്നിവരോടൊപ്പം എടുത്തു കാട്ടേണ്ട നാമമാണു ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികളുടേയും.
ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുകയും താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്രാഹ്മണരോടും ഉന്നതകുല ജാതനായ തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത യോഗിവര്യനായിരുന്നു ശിവരാജയോഗി തൈക്കാടു അയ്യാ സ്വാമികള്‍.
൧൩൦ വര്‍ഷം മുന്‍പു തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തി ഭോജനം" ലോകത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാ സാമികളായിരുന്നു. സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," എന്നു വിളിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍, ഒരേ ഒരു ജാതി താന്‍, ഒരേ ഒരു കടവുള്‍ താന്‍" എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.